District News
വടക്കഞ്ചേരി: ലൂർദ്മാതാ ഫൊറോനപള്ളിയിൽ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ സമുദായ ശക്തീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. യൂണിറ്റ് പ്രസിഡന്റ് ഷാജു തൈമറ്റത്തിൽ പതാക ഉയർത്തി. ഇടവക വികാരിയും ഫൊറോന ഡയറക്ടറുമായ ഫാ.അഡ്വ. റെജി പെരുമ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. രൂപത വൈസ് പ്രസിഡന്റ് ജോസ് വടക്കേക്കര, ഫൊറോന ഭാരവാഹികളായ വിൽസൺ കൊള്ളന്നൂർ, ടെന്നി അഗസ്റ്റിൻ തുറവേലിൽ, സണ്ണി നടയത്ത്, ബാബു തെങ്ങുംപിള്ളി പങ്കെടുത്തു.
മണ്ണാർക്കാട്: സീറോ മലബാർസഭ ആഹ്വാനം ചെയ്ത സമുദായ ശക്തീകരണ വർഷാചരണത്തിന്റെ ഇടവകതല ഉദ്ഘാടനം മണ്ണാർക്കാട് ഹോളി സ്പിരിറ്റ് ഫൊറോന പള്ളിയിൽ നടന്നു. വികാരി ഫാ. രാജു പുളിക്കത്താഴെ പതാക ഉയർത്തി. ഇടവകയിലെ വാർഡ് പ്രസിഡന്റുമാർ തിരികൊളുത്തി. കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് ഡേവിസ് മംഗലൻ സമുദായ ശക്തീകരണ പ്രതിജ്ഞ ചൊല്ലി.
District News
പാലാ: സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക് അത്യാവശ്യമാണെന്നും അതില്‍ വനിതകളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്നും കത്തോലിക്ക കോണ്‍ഗ്രസ്. വനിതാദിനാചരണത്തോടനുബന്ധിച്ച് കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത വനിതാ കൗണ്‍സില്‍ സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക് എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
സമുദായ, രാഷ്ട്രീയ നേതൃത്വത്തിലേക്ക് വനിതകള്‍ കൂടുതലായി വരണമെന്നും അവരുടെ കഴിവുകള്‍ കുടുംബങ്ങളില്‍ മാത്രമായി ഒതുങ്ങരുതെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്ത ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജെസി മരിയ പറഞ്ഞു.
നയരൂപീകരണത്തിലും നേതൃനിരയിലും സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ആവശ്യമാണ്. സമൂഹത്തിന്റെ അടിസ്ഥാനവികസനം സ്ത്രീകളുടെ മുന്നേറ്റമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവന്നും സിസ്റ്റര്‍ ജെസി മരിയ പറഞ്ഞു.
പാലാ ഷാലോം പാസ്റ്ററല്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ ഗ്ലോബല്‍ സെക്രട്ടറി ആന്‍സമ്മ സാബു അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ആശാ മരിയ പോള്‍, ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി, ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, രൂപത വൈസ് പ്രസിഡന്റ് സിന്ധു ജെയ്ബു, സെക്രട്ടറിമാരായ ലിബി മണിമല, ബെല്ലാ സിബി, ലൈസമ്മ പുളിങ്കാട്, അന്നക്കുട്ടി പത്താങ്കുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
ബ്രഹ്മകുളം: പാലയൂർ ഫൊറോന കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തിൽ കുടുംബ കൂട്ടായ്മ ഭാരവാഹികൾക്കായി ഫൊറോന കൺവൻഷൻ സംഘടിപ്പിച്ചു. ബ്രഹ്മകുളം ഗ്ലോറിയ പാലസിൽ സംഘടിപ്പിച്ച സമുദായ ജ്വാല കൺവൻഷനിൽ പാലയൂർ ഫൊറോനയിലെ 14 ഇടവകകളിൽനിന്നു 650 കുടുംബ കൂട്ടായ്മ ഭാരവാഹികൾ പങ്കെടുത്തു.
പാലയൂർ ഫൊറോന വികാരി റവ.ഡോ. ഡേവിസ് കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. പാലയൂർ ഫൊറോന കുടുംബ കൂട്ടായ്മ പ്രമോട്ടർ ഫാ. ഗ്ലാഡ്രിൻ വട്ടക്കുഴി അധ്യക്ഷത വഹിച്ചു. ബ്രഹ്മകുളം സെന്റ് തോമസ് ഇടവക വികാരി ഫാ. ഡേവിസ് പനംകുളം, തൃശൂർ അതിരൂപത കുടുംബ കൂട്ടായ്മ സെക്രട്ടറി എ.ഡി. ഷാജു, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കൺവീനർ തോമസ് ചിറമൽ എന്നിവർ പ്രസംഗിച്ചു.
അതിരൂപത കുടുംബ കൂട്ടായ്മ അസിസ്റ്റന്റ് ഡയറക്ടർ ഫാ. അനീഷ് കുത്തൂർ സംഭാവനകൂപ്പൺ വിതരണ ഉദ്ഘാടനം നടത്തി. ഫാ. ലിജോ ചിറ്റിലപ്പള്ളി, റോണി അഗസ്റ്റിൻ എന്നിവർ ക്ലാസുകൾ നയിച്ചു.
അതിരൂപത കുടുംബ കൂട്ടായ്മ കേന്ദ്രസമിതി ജോയിന്റ് കൺവീനർ അന്ന ബാബു, പാലയൂർ ഫൊറോന കുടുംബ കൂട്ടായ്മ കേന്ദ്രസമിതി സെക്രട്ടറി ലോറൻസ് നീലങ്കാവിൽ, ട്രഷർ ജ്യോതിഷ് ബാബു, കുടുംബകൂട്ടായ്മ കേന്ദ്ര സമിതി വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, ബ്രഹ്മകുളം ഇടവക കുടുംബക്കൂട്ടായ്മ കേന്ദ്ര സമിതി എന്നിവർ നേതൃത്വം നൽകി.